തിരുവനന്തപുരം: കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ ഡയറക്ടർ രാജിവച്ച ഒഴിവിലേക്ക് ഫിനാൻസ് ഓഫീസർ ഷിബു ഏബ്രഹാമിനു താത്കാലിക ചുമതല നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന, ഭരണപരമായ കാര്യങ്ങൾ നിർവഹിക്കാനാണു താത്കാലിക ചുമതല നൽകി ഉത്തരവിട്ടിരിക്കുന്നതെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
ഷിബു ഏബ്രഹാമിനു താത്കാലിക ചുമതല
02:08 AM Jan 25, 2023 | Deepika.com