കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് കേസില്‍ ഡല്‍ഹി ഓഫീസില്‍ ചോദ്യംചെയ്യലിനു ഹാജരാകണമെന്ന ഇഡിയുടെ നോട്ടീസിനെതിരേ പാലക്കാട് അലനല്ലൂര്‍ സ്വദേശി എന്‍. ഉസ്മാന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
പോപ്പുലര്‍ ഫ്രണ്ടിനെതിരേ രാജ്യവ്യാപകമായി റെയ്ഡ് നടത്തി എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിനു പിന്നാലെ കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമപ്രകാരം ഇഡി എടുത്ത കേസാണിത്. ജസ്റ്റീസ് എ. സിയാദ് റഹ്മാനാണ് ഹര്‍ജി തള്ളിയത്.
ഇഡിയുടെ ഡല്‍ഹിയിലെ ഓഫീസില്‍ നവംബര്‍ 11നു ചോദ്യംചെയ്യലിന് ഹാജരാകാനാണ് ഹര്ജിക്കാരന് നോട്ടീസ് നല്‍കിയത്. എന്നാല്‍, മലയാളിയായ തനിക്ക് മറ്റൊരു ഭാഷയും വശമില്ലെന്നും ഡല്‍ഹിയില്‍ ഹാജരാകുന്നതിനു പകരം കൊച്ചിയിലെ സോണല്‍ ഓഫീസില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ അനുവദിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
കേസുമായി ബന്ധപ്പെട്ട് വന്‍തോതില്‍ തെളിവുകള്‍ ശേഖരിച്ചിട്ടുളളതിനാല്‍ ഇവയൊക്കെ അടിസ്ഥാനമാക്കി ചോദ്യം ചെയ്യാന്‍ ഡല്‍ഹിയിലെ ഓഫീസില്‍ ഉസ്മാന് എത്തണമെന്നും ഇഡി വ്യക്തമാക്കി.
ഇഡി നോട്ടീസിനെതിരായ ഹര്‍ജി തള്ളി
12:46 AM Dec 10, 2022 | Deepika.com