തിരുവനന്തപുരം: കർഷകരിൽനിന്ന് നെല്ല് സംഭരിച്ചശേഷം സർക്കാർ നൽകുന്ന പാഡി രസീത് സ്ളിപ് (പിആർഎസ്) മുടങ്ങിയതിൽ ഉദ്യോഗസ്ഥരുടെ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.
പാലക്കാട്ടെ നെൽക്കർഷകർ നേരിടുന്ന പ്രതിസന്ധി ഷാഫി പറന്പിൽ സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്ളിപ് ബാങ്കുകളിൽ നൽകുന്പോഴാണ് നെൽവിലയ്ക്കു തത്തുല്യമായ തുക പിആർഎസ് വായ്പയായി അനുവദിക്കുന്നത്.
നെൽവില നൽകുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി: മന്ത്രി പി. പ്രസാദ്
12:46 AM Dec 10, 2022 | Deepika.com