വിഴിഞ്ഞത്ത് 400 മീറ്റർ ബർത്ത് പൂർത്തിയാക്കാൻ നിർദേശം നൽകി: മന്ത്രി
12:46 AM Dec 10, 2022 | Deepika.com
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ 400 മീറ്റർ ബർത്ത് അടിയന്തരമായി പൂർത്തിയാക്കാൻ കന്പനിക്ക് നിർദേശം നൽകിയതായി മന്ത്രി അഹമ്മദ് ദേവർകോവിൽ നിയമസഭയിൽ പറഞ്ഞു. ബാർജുകളും ക്രെയിനുകളും അടിയന്തരമായി എത്തിക്കും. ഈ രീതിയിൽ മുന്നോട്ടുപോയാൽ നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ തിരിച്ചു പിടിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.