കൃഷിവകുപ്പിൽ സോഷ്യൽ ഓഡിറ്റിംഗ് ആരംഭിച്ചു: മന്ത്രി
12:46 AM Dec 10, 2022 | Deepika.com
തിരുവനന്തപുരം: കർഷകരുടെ ക്ഷേമത്തിനായി സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തുന്നതിന്റെ ഭാഗമായി കൃഷിവകുപ്പിൽ സോഷ്യൽ ഓഡിറ്റിംഗ് ആരംഭിച്ചതായി മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു. കോട്ടയം പാന്പാടി ബ്ലോക്കിലെ കൂരോപ്പട കൃഷിഭവനിൽ പരീക്ഷണാടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റിംഗ് ആരംഭിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു.