മനുഷ്യാവകാശ ദിനാചരണം ഇന്ന്
12:46 AM Dec 10, 2022 | Deepika.com
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ദിനാചരണം ഇന്ന് ഉച്ചകഴിഞ്ഞു 2.30 ന് പാളയം അയ്യൻകാളി ഹാളിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായിരിക്കും.