പാപ്പുവാ ന്യൂഗിനിയിലെ എഫ്‌സിസി മിഷൻ രജത ജൂബിലി ശോഭയിൽ

12:46 AM Dec 10, 2022 | Deepika.com
കോ​​​ട്ട​​​യം: പാ​​​പ്പു​​​വാ ന്യൂ​​​ഗി​​​നി​​​യാ​​​യി​​​ലെ മെ​​​ൻ​​​ഡി രൂ​​​പ​​​ത​​​യി​​​ൽ ഫ്രാ​​​ൻ​​​സി​​​സ്‌​​​ക​​​ൻ ക്ലാ​​​രി​​​സ്റ്റ് കോ​​​ൺ​​​ഗ്രി​​​ഗേ​​​ഷ​​​ൻ (എ​​​ഫ് സി ​​​സി) ച​​​ങ്ങ​​​നാ​​​ശേ​​​രി ദേ​​​വ​​​മാ​​​താ പ്രൊ​​​വി​​​ൻ​​​സ് ജൂ​​​ബി​​​ലി ശോ​​​ഭ​​​യി​​​ൽ.

ജൂ​​​ബി​​​ലി നി​​​റ​​​വി​​​ൽ നി​​​ൽ​​​ക്കു​​​ന്ന സ​​​ഭ​​​ സ​​​മൂ​​​ഹ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്നുവ​​​ന്ന പാ​​​പ്പു​​​വ ന്യൂഗി​​​നി സ്വ​​ദേ​​ശി​​നി​​ക​​ളാ​​യ സി​​​സ്റ്റ​​​ര്‍ റേ​​​ച്ച​​​ല്‍, സി​​​സ്റ്റ​​​ര്‍ മാ​​​ര്‍ത്താ, സി​​​സ്റ്റ​​​ര്‍ എ​​​മി​​​ലി, സി​​​സ്റ്റ​​​ര്‍ സെ​​​റാ എ​​​ന്നി​​​വ​​​ര്‍ സ​​​ഭാ​​​വ​​​സ്ത്രം സ്വീ​​​ക​​​രി​​​ച്ചു വ്ര​​​ത​​​വാ​​​ഗ്ദാ​​​നം ന​​​ട​​​ത്തി.​​​

മെ​​​ൻ​​​ഡി രൂ​​​പ​​​ത ബി​​​ഷ​​​പ് ഡൊ​​​ണാ​​​ൾ​​​ഡ് ലിം​​​ബ​​​ര്‍ട്ട് ക​​​ാർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. മെ​​​ൻ​​​ഡി രൂ​​​പ​​​ത​​​യി​​​ൽ സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന ത​​​ദ്ദേ​​​ശീ​​യ​​​രാ​​​യ വൈ​​​ദി​​​ക​​​രും കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള ക​​​പ്പൂ​​​ച്ചി​​​ന്‍, സി​​​എ​​​സ്ടി, എ​​​ച്ച്ജി​​​എ​​​ന്‍ സ​​​ന്യാ​​​സവൈ​​​ദി​​​ക​​​രും സ​​​ഹ​​​കാ​​​ര്‍മ്മി​​​ക​​​രാ​​​യി​​​രു​​​ന്നു.

എ​​​ഫ്‌​​​സി​​​സി സൂ​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റ​​​ല്‍ സി​​​സ്റ്റ​​​ര്‍ ലി​​​റ്റി, ച​​​ങ്ങ​​​നാ​​​ശേ​​​രി ദേ​​​വ​​​മാ​​​താ പ്രെ​​​വി​​​ന്‍ഷ്യാ​​​ള്‍ സി​​​സ്റ്റ​​​ര്‍ ലി​​​സ് മേ​​​രി, സി​​​സ്റ്റ​​​ർ ജി​​​യോ മ​​​രി​​​യ, സി​​​സ്റ്റ​​​ർ റാ​​​ണി​​​റ്റാ, സി​​​സ്റ്റ​​​ർ സി​​​സി​​​ലി, സ​​​ഭാ വ​​​സ്ത്രം സ്വീ​​​ക​​​രി​​​ച്ച സി​​​സ്റ്റേ​​​ഴ്‌​​​സി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ മു​​ത​​ലാ​​യ​​വ​​ർ പ​​​ങ്കെ​​​ടു​​​ത്തു.