തിരുവനന്തപുരം: 27 ാമത് അന്താരഷ്ട്ര ചലച്ചിത്ര മേളയുടെ ഔദ്യോഗിക ഉദ്ഘാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനത്തിന്റെ പതിവു രീതിയായ നിലവിളക്കിൽ ദീപങ്ങൾ തെളിയിക്കുന്നത് ഒഴിവാക്കി ആർച്ച് ലൈറ്റുകൾ കാണികൾക്ക് നേരെ തെളിച്ചുകൊണ്ടായിരുന്നു മേള ഉദ്ഘാടനം ചെയ്തത്.
സാംസ്കാരിക കൈമാറ്റത്തിനുള്ള വേദി കൂടിയാണ് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയെന്ന് മേള ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു. ഭയരഹിതമായി ജീവിക്കാനുള്ള അവകാശമാണ് സ്വാതന്ത്ര്യം എന്നതിന്റെ അർഥം. ആ സ്വാതന്ത്ര്യം ഉറപ്പുവരുത്താനാകുന്നതാകണം ഇത്തരം മേളകൾ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചലച്ചിത്ര മേള സാംസ്കാരിക കൈമാറ്റത്തിനുള്ള വേദി : മുഖ്യമന്ത്രി
12:46 AM Dec 10, 2022 | Deepika.com