തിരുവനന്തപുരം: കേരള നോളജ് ഇക്കണോമി മിഷനും (കെകെഇഎം) ഐസിടി അക്കാദമി ഓഫ് കേരളയും ചേർന്ന് എറണാകുളം കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസിൽ ഈ മാസം 17ന് തൊഴിൽമേള സംഘടിപ്പിക്കുന്നു.
രജിസ്റ്റർ ചെയ്യാൻ https://tiny.one/kkem-can-reg എന്ന ലിങ്ക് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0471 2700811.
വിവിധ മേഖലകളിലായി ഏകദേശം 500 ഒഴിവുകളാണുള്ളത്. ബഹുരാഷ്ട്ര കന്പനികൾ ഉൾപ്പെടുന്ന മുപ്പതിലധികം തൊഴിൽദാതാക്കളാണ് ഉദ്യോഗാർഥികളെ തേടുന്നത്.
ഐടി., ഇലക്ട്രോണിക്സ് മേഖലയിലുള്ള തൊഴിലുകൾ കൂടാതെ ബാങ്കിംഗ്, ഫിനാൻസ് സർവീസസ് ആൻഡ് ഇൻഷുറൻസ്, വിദ്യാഭ്യാസം, ടെലികോം, സപ്ലൈ ചെയിൻ, ലോജിസ്റ്റിക്സ് തുടങ്ങിയ സേവനമേഖലകളിലെ ഐടി. അധിഷ്ഠിത തൊഴിലുകളിലേക്കും ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
കാക്കനാട് രാജഗിരി കോളജിൽ തൊഴിൽ മേള 17ന്
12:46 AM Dec 10, 2022 | Deepika.com