കൊച്ചി: കേരള സർവകലാശാലയിൽ വിസിയെ ഉടൻ നിയമിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സെർച്ച് കമ്മിറ്റി പ്രതിനിധിയെ തീരുമാനിക്കാൻ അടിയന്തരമായി സെനറ്റിന് നിർദേശം നൽകണമെന്ന ഹർജിയിലാണ് കോടതി ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
സെർച്ച് കമ്മിറ്റി അംഗത്തെ നാമനിർദേശം ചെയ്യാൻ സെനറ്റിന് ഒരു മാസത്തെ സമയംകൂടി കോടതി അനുവദിച്ചിട്ടുണ്ട്. ഇതിനുശേഷം, മുൻപു പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കി ചാൻസലർ പുതിയ വിജ്ഞാപനമിറക്കണം, കേസ് 2023 ജനുവരി എട്ടിനു പരിഗണിക്കാൻ മാറ്റി.
കോടതി നൽകിയ സമയത്തിനുള്ളിൽ പ്രതിനിധിയെ നിർദേശിക്കുന്നില്ലെങ്കിൽ ചാൻസലർക്ക് നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാം. സെനറ്റ് പ്രതിനിധിയെ കണ്ടെത്തിയാൽ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കോടതി ചാൻസലർക്ക് നിർദേശം നൽകി.
മൂന്നംഗങ്ങളിൽ സെനറ്റംഗമുണ്ടാകണമെന്ന് കോടതി വ്യക്തമാക്കി. ഹർജി ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാനായി മാറ്റി.
കേരള സർവകലാശാലാ വിസിയെ ഉടൻ നിയമിക്കണം: ഹൈക്കോടതി
01:13 AM Dec 09, 2022 | Deepika.com