ചെറിയ കുടിവെള്ള പദ്ധതികളെ ജലജീവൻ മിഷനിൽ ലയിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിൻ
11:49 PM Dec 07, 2022 | Deepika.com
തിരുവനന്തപുരം: പഞ്ചായത്തുകളുടെ കീഴിലുള്ളത് ഉൾപ്പെടെ ചെറിയ കുടിവെള്ള പദ്ധതികളെ ജലജീവൻ മിഷനിൽ ലയിപ്പിക്കുന്നത് ആലോചിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ചില പദ്ധതികളിൽ ട്രീറ്റ്മെന്റ് പ്ലാന്റ് ഇല്ലെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം മന്ത്രി മുന്നോട്ടുവച്ചത്.