തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ തെരുവുനായ വന്ധ്യംകരണത്തിനുള്ള എബിസി സെന്റർ തുടങ്ങിയിട്ടില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി നിമയസഭയെ അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ജനങ്ങളുടെ എതിർപ്പ് ഉയരുന്നതിനാൽ സെന്റർ തുടങ്ങാനാകുന്നില്ല.
2022-23 ലേക്ക് 10,06,960 ഡോസ് വാക്സിനുകൾ സംഭരിച്ചു. ഇതുവരെ 11,651 തെരുവ് നായ്ക്കൾക്ക് കുത്തിവയ്പ് നൽകി. സംസ്ഥാനത്ത് നിലവിൽ പേവിഷ പ്രതിരോധ വാക്സിന് ദൗർലഭ്യമില്ല.
മൂന്നു ജില്ലകളിൽ തെരുവുനായ വന്ധ്യംകരണ കേന്ദ്രം തുടങ്ങിയിട്ടില്ല: മന്ത്രി ജെ. ചിഞ്ചുറാണി
11:49 PM Dec 07, 2022 | Deepika.com