പാൽവില കൂടാൻ കാരണം ഉത്പാദനച്ചെലവ്: മന്ത്രി
11:49 PM Dec 07, 2022 | Deepika.com
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളെക്കാൾ കേരളത്തിൽ പാൽ വില കൂടുന്നത് ഉത്പാദനച്ചെലവ് കൂടുന്നതുകൊണ്ടാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി . കാലിത്തീറ്റ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളെല്ലാം ഇതരസംസ്ഥാനങ്ങളിലാണ് ഉത്പാദിപ്പിക്കുന്നത്. ചരക്കുകൂലികൂടി ഉൾപ്പെടുന്പോൾ സ്വാഭാവികമായി കാലിത്തീറ്റ വിലയും ഉയരും.