തിരുവനന്തപുരം: പദ്മഭൂഷണ് മല്ലികാ സാരാഭായിയെ കലാമണ്ഡലം കല്പിത സർവകലാശാലയുടെ ചാൻസലറായി സർക്കാർ നിയമിച്ചു.
കലാമണ്ഡലം ചാൻസലർപദവിയിലേക്കുള്ള മല്ലികാ സാരാഭായിയുടെ നിയമനം കലാകേരളത്തിനു ഗുണകരമായി മാറുമെന്നു മന്ത്രി വി.എൻ .വാസവൻ പറഞ്ഞു.
പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയുടെയും വിഖ്യാത ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും മകളായി ജനിച്ച മല്ലിക സാരാഭായ് കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും ലോകം അംഗീകരിച്ച നർത്തകിയാണ്.
നൃത്തത്തിൽ മാത്രമല്ല നാടകം, സിനിമ, ടെലിവിഷൻ മേഖല കളി ലും എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ നിലകളിലു മെല്ലാം കഴിവു തെളിയിച്ചിട്ടുണ്ട് .
പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട് അംഗമാണു മല്ലികയുടെ അമ്മ മൃണാളിനി . 1953ൽ ഗുജറാത്തിലാണു മല്ലികയുടെ ജനനം.
അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കോളജിൽ പഠിച്ചു. അഹമ്മദാബാദ് ഐഐഎമ്മിൽനിന്ന് എംബിഎ ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സർവകലാശാലയിൽനിന്ന് 1976 ൽ ഡോക്ടറേറ്റും നേടി.
മല്ലികാ സാരാഭായ് കലാമണ്ഡലം കല്പിത സർവകലാശാലാ ചാൻസലർ
12:27 AM Dec 07, 2022 | Deepika.com