തിരുവനന്തപുരം: കോക്കോണിക്സിലൂടെ പുതിയ ലാപ്ടോപ്പുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും നിർമിക്കുന്നതിനുള്ള പ്രാപ്പോസൽ സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി പി. രാജീവ് നിയമസഭയിൽ അറിയിച്ചു.
കുറച്ചു മോഡലുകൾക്ക് ചെറിയ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതു തിരിച്ചെടുത്തു പരിഹരിച്ചെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
പദ്ധതി പ്രകാരം 12,636 കോക്കോണിക്സ് ലാപ്ടോപ്പുകൾ ഇതുവരെ നിർമിച്ചിട്ടുണ്ട്. ഇതിൽ ഓഫീസ് ആവശ്യങ്ങൾക്കുള്ള 50 എണ്ണം ഒഴികെ ബാക്കി ലാപ്ടോപ്പുകൾ എല്ലാംതന്നെ ഓണ്‍ലൈൻ വഴിയും നേരിട്ടും വിറ്റു തീർന്നിട്ടുണ്ട്. വിവിധ മോഡലുകളിലായി 14,990 മുതൽ 85,000 രൂപ വരെയുള്ള ലാപ്ടോപ്പുകൾ കോക്കോണിക്സ് നിർമിച്ച് നരിട്ടും ഓണ്‍ലൈനായും വില്പന നടത്തിയെന്നും മന്ത്രി പറഞ്ഞു.
കൊക്കോണിക്സിലൂടെ പുതിയ ലാപ്പ്ടോപ്പ്; പ്രപ്പോസൽ സർക്കാരിന്റെ പരിഗണനയിലെന്ന് മന്ത്രി പി. രാജീവ്
11:53 PM Dec 06, 2022 | Deepika.com