തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന എല്ലാ ചെറുകിട ഉത്പന്നങ്ങളെയും ’മെയ്ഡ് ഇൻ കേരള’ എന്ന ബ്രാൻഡിംഗിനു കീഴിൽ കൊണ്ടുവരുമെന്നു മന്ത്രി പി. രാജീവ് നിയമസഭയെ അറിയിച്ചു.
ചെറുകിട ഉത്പന്നങ്ങളുടെ വിശ്വാസ്യത കൂട്ടി വിപണി പിടിക്കുന്നതിനാണ് ഈ ഇടപെടൽ നടത്തുന്നത്. ഇതിനായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വികസിപ്പിക്കും. ഓപ്പണ്‍ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സിന്റെ സഹായത്തോടെയാകും ഇതു നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.
ചെറുകിട ഉത്പന്നങ്ങൾക്ക് ’മെയ്ഡ് ഇൻ കേരള’ ബ്രാൻഡ് നടപ്പിലാക്കും: മന്ത്രി പി. രാജീവ്
11:53 PM Dec 06, 2022 | Deepika.com