കൊച്ചി: ശബരിമലയില്‍ അരവണ വിതരണത്തിനുള്ള കാനുകള്‍ നിര്‍മിക്കാന്‍ ദേവസ്വം ബോര്‍ഡ് സ്വന്തം പ്ലാന്റ് തുടങ്ങുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. ഇതിനായി ഭക്തരുടെയും മറ്റും സ്പോണ്‍സര്‍ഷിപ്പ് ലഭിക്കുമോയെന്നതും പരിശോധിക്കണമെന്ന് ഡിവിഷന്‍ബെഞ്ച് പറഞ്ഞു.
മണ്ഡല മകര വിളക്കു സീസണില്‍ വേണ്ടത്ര കാനുകള്‍ ലഭിക്കാത്തതു വലിയ പ്രശ്നമാകുന്ന സാഹചര്യത്തിലാണ് ദേവസ്വം ബെഞ്ച് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. പ്ലാന്റ് തുടങ്ങുന്ന കാര്യത്തില്‍ ശബരിമല സ്പെഷല്‍ കമ്മീഷണര്‍ നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ടു നല്‍കണമെന്നും ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
അരവണകാനുകള്: സ്വന്തം പ്ലാന്റ് തുടങ്ങുന്നത് പരിഗണിക്കണമെന്ന് കോടതി
11:52 PM Dec 06, 2022 | Deepika.com