തിരുവനന്തപുരം: നിയമസഭയിലെ ചെയർമാന്മാരുടെ പാനലിൽ ഇക്കുറി എല്ലാവരും സ്ത്രീകൾ. സ്പീക്കറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സമ്മേളനത്തിൽത്തന്നെ എ.എൻ. ഷംസീറിന്റെ ശ്രദ്ധേയമായ തീരുമാനം.
സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവർ സഭയിൽ ഇല്ലാത്ത സമയം സഭാ നടപടികൾ നിയന്ത്രിക്കാനായാണ് ഓരോ സമ്മേളനത്തിലും ചെയർമാന്മാരുടെ പാനലിനെ നിശ്ചയിക്കുന്നത്. ഭരണപക്ഷത്തുനിന്നുള്ള യു. പ്രതിഭ, സി.കെ. ആശ, പ്രതിപക്ഷത്തുനിന്നുള്ള കെ.കെ. രമ എന്നിവരാണ് പാനൽ അംഗങ്ങൾ. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സമ്മേളനത്തിൽ സ്ത്രീകൾ മാത്രമുള്ള പാനൽ തീരുമാനിക്കുന്നത്.
ഒന്നാം കേരള നിയമസഭ മുതൽ സഭയുടെ നടപ്പുസമ്മേളനം വരെ ആകെ 515 അംഗങ്ങൾ പാനലിൽ വന്നതിൽ 32 വനിതകൾക്കു മാത്രമാണ് അവസരം ലഭ്യമായിട്ടുള്ളത്.
നിയമസഭ ചെയർപാനലിൽ സ്ത്രീകൾ മാത്രം
01:39 AM Dec 06, 2022 | Deepika.com