കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് പോലീസ് സംരക്ഷണം നല്കാന് ഹൈക്കോടതി ഉത്തരവിട്ടു.
ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആർച്ച്ബിഷപ്ഹൗസിനു മുന്നില്‍ അതിരൂപതാ സംരക്ഷണസമിതിയും അല്മായ മുന്നേറ്റസമിതിയും സമരം നടത്തുന്ന സാഹചര്യത്തില്‍ തന്റെ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി മാര്‍ ആന്‍ഡ്രൂസ് താഴത്ത് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് അനു ശിവരാമനാണ് ഇടക്കാല ഉത്തരവു നല്‍കിയത്.
ഹര്‍ജിയില്‍ എതിര് കക്ഷികളായ അതിരൂപത സംരക്ഷണസമിതിക്കും അല്മായ മുന്നേറ്റ സമിതിക്കും നോട്ടീസ് നല്‍കാനും സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ആർച്ച്ബിഷപ് ഹൗസിലേക്കു പ്രവേശിക്കുന്നതിനു തടസം നേരിടുന്നുണ്ടെന്നും സമരക്കാരെ നീക്കം ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് പോലീസ് സംരക്ഷണം നല്കാന് ഉത്തരവ്
01:39 AM Dec 06, 2022 | Deepika.com