കൊരട്ടി: തിരുവനന്തപുരത്തുനിന്ന് തിരൂരിലേക്കുള്ള യാത്രാമധ്യേ നോർക്ക റൂട്ട്സിന്റെ വൈസ് ചെയർമാനും മുൻ നിയമസഭാ സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണനു പരിക്കേറ്റു. ദേശീയപാത കൊരട്ടി പോലീസ് സ്റ്റേഷനു സമീപത്തുവച്ച് ഇന്നലെ രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം.
തൊട്ടുമുന്നിൽ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം പൊടുന്നനെ വലത്തേ ട്രാക്കിലേക്കു മാറ്റുന്നതിനിടെ അപകടം ഒഴിവാക്കാൻ, ശ്രീരാമകൃഷ്ണൻ സഞ്ചരിച്ചിരുന്ന കാർ ഒതുക്കാൻ ശ്രമിക്കുകയും മീഡിയനിൽ തട്ടി നിൽക്കുകയുമായിരുന്നു. കാലിനു നിസാര പരിക്കേറ്റ ഇദ്ദേഹത്തെ കൊരട്ടിയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചു വൈദ്യസഹായം നൽകി.
പി. ശ്രീരാമകൃഷ്ണന് അപകടത്തിൽ പരിക്ക്
01:39 AM Dec 06, 2022 | Deepika.com