ശശി തരൂരിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് പി.സി. ചാക്കോ
02:30 AM Dec 05, 2022 | Deepika.com
കണ്ണൂർ: ശശി തരൂരിന് ഏത് സമയവും എന്‍സിപിയിലേക്ക് വരാമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. തരൂരിന്റെ വലിപ്പം മനസിലാക്കാത്ത ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. മികച്ച കഴിവുള്ള നേതാവായ ശശി തരൂരിന് പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം നല്‍കാമായിരുന്നുവെന്നും പി.സി. ചാക്കോ പറഞ്ഞു.