വിഴിഞ്ഞത്തെ പുനരധിവാസ പ്രശ്നം അടിയന്തരമായി പരിഹരിക്കണം: കെസിസി

02:30 AM Dec 05, 2022 | Deepika.com
തി​രു​വ​ല്ല: വി​ഴി​ഞ്ഞ​ത്തു സ​മ​രം ചെ​യ്യു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സ പ്ര​ശ്നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​കക​ണ​മെ​ന്ന് കേ​ര​ള കൗ​ണ്‍സി​ല്‍ ഓ​ഫ് ച​ര്‍ച്ച​സ്. വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നാ​ടി​ന്‍റെ പു​രോ​ഗ​തി​ക്ക് ആ​വ​ശ്യ​മെ​ങ്കി​ലും വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ല്‍ കു​ടി​യി​റ​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ പൂ​ര്‍ണ​മാ​യ പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കാ​തെ​യും അ​വ​രെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ​യും മു​മ്പോ​ട്ടു പോ​കു​ന്ന​ത് ജ​നാ​ധി​പ​ത്യ സ​ര്‍ക്കാ​രി​ന് ഭൂ​ഷ​ണ​മ​ല്ലെ​ന്ന് കെ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ.​പ്ര​കാ​ശ് പി. ​സാം പ​റ​ഞ്ഞു.

പ്ര​ള​യ​സ​മ​യ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്കി​യ ഒ​രു പു​രോ​ഹി​ത​ന്‍റെ വാ​യി​ല്‍ നി​ന്നും വ​ന്ന വാ​ക്കി​ല്‍ പി​ഴ​വു​ണ്ടാ​യ​തി​ന്‍റെ പേ​രി​ല്‍ അ​ദ്ദേ​ഹം മാ​പ്പു പ​റ​ഞ്ഞി​ട്ടും അ​ദ്ദേ​ഹ​ത്തെ അ​ധി​ക്ഷേ​പി​ക്കു​ന്ന മു​ന്‍മ​ന്ത്രി അ​ഖ​ണ്ഡ​ഭാ​ര​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ കാ​ശ്മീ​രി​നെ കു​റി​ച്ചു ന​ട​ത്തി​യ ആ​ദ്യ പ​രാ​മ​ര്‍ശ​വും അ​തി​ന് വ​രു​ത്തി​യ തി​രു​ത്തും കേ​ര​ള സ​മൂ​ഹം മ​റ​ന്നി​ട്ടി​ല്ലെ​ന്നും പ്ര​കാ​ശ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.