അഗളി: അട്ടപ്പാടി ഷോളയൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവ് മരിച്ചു. ഷോളയൂർ ഊത്തുക്കുഴി ഊരിലെ കാരമട-മരുതി ദന്പതികളുടെ മകൻ ലക്ഷ്മണൻ (46) ആണു മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു. ഭാര്യ: പാപ്പ.
ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെയാണു സംഭവം. പ്രാഥമിക ആവശ്യങ്ങൾക്കായി വീടിനു പുറത്തേക്കിറങ്ങിയ ലക്ഷ്മണനെ കാട്ടാന ആക്രമിക്കുകയായിരുന്നു. തലയ്ക്കും കൈകാലുകൾക്കും ചവിട്ടേറ്റ ഇയാൾ സംഭവ സ്ഥലത്തുതന്നെ മരിച്ചു.
കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു
12:54 AM Dec 04, 2022 | Deepika.com