തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന പ്രതികൾക്കു ശിക്ഷയിളവു നൽകി വിട്ടയയ്ക്കാനുള്ള സർക്കാർ നീക്കം ദുരുദ്ദേശ്യപരവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളിൽ പ്രത്യേക ഇളവ് നൽകി രാഷ്ട്രീയ കൊലയാളികൾ ഒഴികെയുള്ള തടവുകാരെ മോചിപ്പിക്കാറുണ്ട്. പ്രത്യേക ഇളവിന് രാഷ്ട്രീയ കൊലപാതകങ്ങളിൽ ഉൾപ്പെട്ടവരെക്കൂടി ഉൾപ്പെടുത്താനുള്ള നവംബർ 23ലെ മന്ത്രിസഭാ യോഗ തീരുമാനവും അതേത്തുടർന്ന് ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച ഉത്തരവും നിയമവിരുദ്ധമാണ്. ഇതുരണ്ടും അടിയന്തരമായി റദ്ദാക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
പാർട്ടി കൊലയാളി സംഘങ്ങളെ ജയിൽമോചിതരാക്കാനുള്ള ഉത്തരവ് റദ്ദാക്കണം: വി.ഡി. സതീശൻ
12:53 AM Dec 04, 2022 | Deepika.com