കുമളി: മുരുക്കടി (വിശ്വനാഥപുരം) യിൽ വൈദ്യുതി കന്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് തോട്ടം തൊഴിലാളികൾ മരിച്ചു.
അട്ടപ്പള്ളം ലക്ഷം വീട് കോളനിയിൽ താമസക്കാരായ ചിന്നപ്പന്റെ മകൻ ശിവദാസ്(60), ആനക്കുഴി പുതുവൽ പുത്തൻപുരയിൽ ജനാർദനന്റെ മകൻ സുബാഷ് (50) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു അപകടം.
മുരിക്കടിയിലെ ഏലത്തോട്ടത്തിൽ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ഇരുന്പ് കോവണി ഇറക്കുന്പോൾ കോവണി കൈ വഴുതി വൈദ്യുതി ലൈനിൽ മുട്ടിയാണ് ഷോക്കേറ്റത്.
ഷോക്കേറ്റ് തെറിച്ചു വീണ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമളി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.സിന്ധുവാണ് മരിച്ച ശിവദാസിന്റെ ഭാര്യ. മക്കൾ: ബിനു, പരേതനായ സുനിൽ. സുഭാഷ് അവിവാഹിതനാണ്.
ഷോക്കേറ്റ് രണ്ട് തൊഴിലാളികൾ മരിച്ചു
12:53 AM Dec 04, 2022 | Deepika.com