കോട്ടയം:വിഴിഞ്ഞം സമരത്തിന്റെ പേരിൽ ആർച്ച് ബിഷപ്പുമാർക്കെതിരേ എടുത്ത കള്ളക്കേസുകൾ പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നു കേരളാ കോൺഗ്രസ് ജേക്കബ് ലീഡർ അനൂപ് ജേക്കബ് എംഎൽഎ ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാൻ ദുരഭിമാനം വെടിഞ്ഞ് മുഖ്യമന്ത്രി അവരുമായി നേരിട്ട് ചർച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ടി.എം. ജേക്കബ് മെമ്മോറിയൽ ഹാളിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ആർച്ച് ബിഷപിനെതിരേയുള്ള കേസുകൾ പിൻവലിക്കണം: അനൂപ് ജേക്കബ്
01:54 AM Dec 03, 2022 | Deepika.com