തിരുവനന്തപുരം: ഗതാഗതമന്ത്രിയാണെന്ന വ്യാജേന ഫോൺ വിളിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്കി. ഗതാഗതമന്ത്രിയാണെന്ന് അവകാശപ്പെട്ട് അഡ്മിഷൻ സംബന്ധമായി ചെങ്കോട്ടയിലെ ഒരു ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനത്തിലേയ്ക്കാണ് ഫോൺ ചെയ്തത്.
സ്ഥാപന അധികൃതർ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് വ്യാജ ഫോൺവിളിയെക്കുറിച്ച് അറിഞ്ഞത്. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രിയെന്ന വ്യാജേന ഫോൺവിളി: പരാതി നൽകി
01:54 AM Dec 03, 2022 | Deepika.com