കോട്ടയം: ബഫര്‍സോണ്‍ സംബന്ധിച്ചു കോടതി ഉത്തരവ് നടപ്പാക്കുമ്പോള്‍ ഓരോ പ്രദേശത്തെയും യഥാര്‍ഥ സാഹചര്യങ്ങള്‍ കണക്കിലെടുക്കേണ്ടതാണെന്ന സുപ്രീംകോടതി ബെഞ്ചിന്റെ നിരീക്ഷണം സ്വാഗതാര്‍ഹവും കേരളത്തിനു പ്രതീക്ഷ നല്‍കുന്നതുമാണെന്ന് കേരളാ കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി.
ബഫര്‍സോണ്‍ വിജ്ഞാപനത്തിന്റെ പരിധിയില്‍ ചില വനമേഖലകളെ ഒഴിവാക്കാവുന്നതാണെന്ന് കേന്ദ്രസര്‍ക്കാര്‍ സോളിസിറ്റര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത് കേരളത്തിലെ മലയോര കര്‍ഷകരുടെ നിലപാടിന്റെ വിജയമാണെന്നും ജോസ് കെ. മാണി എംപി പറഞ്ഞു.
സുപ്രീംകോടതി നിരീക്ഷണം സ്വാഗതാര്‍ഹം: ജോസ് കെ. മാണി എംപി
01:54 AM Dec 03, 2022 | Deepika.com