“ഞാ​ൻ ജീ​വ​നോ​ടെ​യു​ണ്ട് ’’, വ്യാ​ജ മ​ര​ണ​വാ​ർ​ത്ത​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സീ​രി​യ​ൽ താ​രം മ​ധു മോ​ഹ​ൻ

01:54 AM Dec 03, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​യാ​​​ള സീ​​​രി​​​യ​​​ൽ ന​​​ട​​​നും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ മ​​​ധു മോ​​​ഹ​​​ൻ മ​​​രി​​​ച്ച​​​താ​​​യി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ച്ച വാ​​​ർ​​​ത്ത വ്യാ​​​ജ​​​മെ​​​ന്ന് സ്ഥി​​​രീ​​​ക​​​ര​​​ണം.

വാ​​​ർ​​​ത്ത​​​യ്ക്കു പി​​​ന്നാ​​​ലെ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി മ​​​ധു മോ​​​ഹ​​​ൻ ത​​​ന്നെ രം​​​ഗ​​​ത്തെ​​​ത്തി. വാ​​​ർ​​​ത്ത​​​യ​​​റി​​​ഞ്ഞ് വി​​​ളി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ല്ലാം ഫോ​​​ണ്‍ അ​​​റ്റ​​​ന്‍റ് ചെ​​​യ്യു​​​ന്ന​​​ത് മ​​​ധു മോ​​​ഹ​​​ൻ ത​​​ന്നെ​​​യാ​​​ണ്.

‘പ​​​റ​​​ഞ്ഞോ​​​ളൂ മ​​​ധു മോ​​​ഹ​​​നാ​​​ണ്, ഞാ​​​ൻ മ​​​രി​​​ച്ചി​​​ട്ടി​​​ല്ല’ എ​​​ന്ന വാ​​​ച​​​ക​​​ത്തോ​​​ടെ ഫോ​​​ണ്‍​കോ​​​ൾ തു​​​ട​​​ങ്ങേ​​​ണ്ട അ​​​വ​​​സ്ഥ​​​യാ​​​ണ് ത​​​നി​​​ക്കി​​​പ്പോ​​​ഴു​​​ള​​​ള​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ്ര​​​തി​​​ക​​​രി​​​ച്ചു. താ​​​ൻ മ​​​രി​​​ച്ചോ എ​​​ന്ന​​​റി​​​യാ​​​ൻ ആ​​​ളു​​​ക​​​ൾ വി​​​ളി​​​ക്കു​​​ന്ന​​​ത് ത​​​ന്നെ ത​​​ന്നെ​​​യാ​​​ണെ​​​ന്നും യൂ​​​ട്യൂ​​​ബി​​​ന്‍റെ പ​​​ബ്ലി​​​സി​​​റ്റി​​​ക്കു വേ​​​ണ്ടി ആ​​​രോ കൊ​​​ടു​​​ത്ത​​​താ​​​കാം ഈ ​​​വ്യാ​​​ജ വാ​​​ർ​​​ത്ത​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

അ​​​വ​​​ർ പ​​​ബ്ലി​​​സി​​​റ്റി​​​ക്കു പി​​​ന്നാ​​​ലെ പോ​​​ക​​​ട്ടെ. ത​​​നി​​​ക്ക് അ​​​തി​​​നു നേ​​​ര​​​മി​​​ല്ല. ഏ​​​താ​​​യാ​​​ലും താ​​​ൻ ജീ​​​വ​​​നോ​​​ടെ ഉ​​​ണ്ടെ​​​ന്ന് ആ​​​ളു​​​ക​​​ൾ അ​​​റി​​​ഞ്ഞ​​​ല്ലോ​​​യെ​​​ന്നും വാ​​​ർ​​​ത്ത​​​യ്ക്കു പി​​​ന്നാ​​​ലെ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​ൽ മ​​​ധു മോ​​​ഹ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.