കൊച്ചി: പീഡനപരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
പീഡനപരാതിയില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി യുവതിയുടെ പരാതിയില്‍ അസ്വാഭാവികതയുണ്ടെന്നും കോടതി വിലയിരുത്തി. സര്‍ക്കാര്‍ ഉന്നയിച്ച വധശ്രമ ആരോപണങ്ങളില്‍ മതിയായ തെളിവുകളില്ലെന്നും ഉത്തരവ് പറയുന്നു. ജസ്റ്റീസ് കൗസര്‍ എടപ്പഗപ്പത്തിന്റേതാണ് ഉത്തരവ്.
പെരുമ്പാവൂര്‍ എംഎല്‍എയായ എല്‍ദോസ് കുന്നപ്പിള്ളി 2022 ജൂലൈയില്‍, തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍ ഓഗസ്റ്റിൽ കുന്നപ്പിള്ളിയോടൊപ്പം പരാതിക്കാരി അതേ റിസോര്ട്ടിലെത്തിയിരുന്നതുള്പ്പെടെ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിരീക്ഷണം.
എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യത്തിനെതിരായ ഹര്‍ജി തള്ളി
01:54 AM Dec 03, 2022 | Deepika.com