കൊച്ചി: വിദ്യാർഥികൾക്കും സ്കൂളുകൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതന പഠനരീതി അവതരിപ്പിച്ച് വേദിക് ഇ സ്കൂൾ. ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സജ്ജമാക്കിയ ലേണിംഗ് പ്ലാറ്റ്ഫോം ഏഴിന് ഉദ്ഘാടനം ചെയ്യും.
മൾട്ടിപ്പിൾ ടീച്ചർ എക്സ്പീരിയൻസ് ആണ് വേദിക് ഇ സ്കൂളിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഒരേ പാഠഭാഗം മൂന്ന് അധ്യാപകരിൽനിന്ന് ഒരേസമയം പഠിക്കാൻ അവസരം ലഭിക്കും.
എട്ടു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും മൂന്ന് അധ്യാപകർ വീതം ഏറ്റവും അഡ്വാൻസ്ഡ് ആയ ട്യൂഷൻ നൽകുന്ന മൾട്ടി ട്യൂഷൻ പ്ലാറ്റ്ഫോം കൂടിയാണിത്.
ഓരോ സ്കൂളിനും അവരുടെ പേരിൽ തന്നെ വൈറ്റ് ലേബൽ ചെയ്തായിരിക്കും ഈ പ്ലാറ്റ്ഫോം ലഭ്യമാക്കുക.
ഉയർന്ന ഗ്രേഡ് നേടാൻ ഇത് സ്കൂളുകളെ പ്രാപ്തമാക്കുമെന്ന് ഐ ലേണിംഗ് എൻജിൻസ് പ്രസിഡന്റ് എ.പി. ബാലകൃഷ്ണൻ, വേദിക് ഐഎഎസ് അക്കാദമി ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, ചെയർമാൻ ഡെന്നി തോമസ് വട്ടക്കുന്നേൽ, സിഇഒ ജെയിംസ് മറ്റം എന്നിവർ അറിയിച്ചു.
എഐ അധിഷ്ഠിത ലേണിംഗ് പ്ലാറ്റ്ഫോമുമായി വേദിക് ഇ സ്കൂൾ
12:36 AM Dec 03, 2022 | Deepika.com