വണ്ടിപെരിയാർ: ശബരിമല തീർത്ഥാടന കാലത്തോടനുബന്ധിച്ച് വൈദ്യുതി പോസ്റ്റുകളിലെ വഴിവിളക്കുകൾ അറ്റകുറ്റപ്പണി നടത്തി മാറ്റിയിടുന്നതിനിടെ ലൈനിൽനിന്നു ഷോക്കേറ്റ് തൊഴിലാളി മരിച്ചു.
വണ്ടിപ്പെരിയാർ, കറുപ്പു പാലം, കൊക്കക്കാടിനു സമീപം വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. മ്ലാമല, ലാഡ്രം, പുതുവൽ, മാളിയേക്കൽ വീട്ടിൽ, സാലി മോൻമാത്യു (45) ആണ് മരിച്ചത്.
അറ്റകുറ്റപ്പണികൾ നടത്താൻ ഏറ്റെടുത്തിട്ടുള്ള കരാറുകാരന്റെ തൊഴിലാളിയാണ് മരണപ്പെട്ട സാലി മോൻ. ഷോക്കേറ്റുവീണ സാലി മോനെ പ്രാഥമിക ശിശ്രൂഷ നൽകിയ ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വണ്ടിപ്പെരിയാർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് സംസ്കരിക്കും. ജിൻസിയാണ് ഭാര്യ. മക്കൾ സാജൻ, മരിയ, ക്രിസ്റ്റി.
ഷോക്കേറ്റ് തൊഴിലാളി മരിച്ചു
12:36 AM Dec 03, 2022 | Deepika.com