അടൂർ: എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ സ്റ്റീൽ കന്പി ഉപയോഗിച്ചു മർദിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ താമരക്കുളം വേടരപ്ലാവ് ഇടവന തെക്ക് പുത്തൻവീട്ടിൽ ഷിനുമോനെ (31) യാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
അടൂർ പെരിങ്ങനാട് പാറക്കൂട്ടത്ത് ഇന്നലെ രാവിലെ 11.30നാണ് സംഭവം. ഭാര്യ സുജിയുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ ഷിനു സ്റ്റീൽ കമ്പി ഉപയോഗിച്ച് കുട്ടിയെ അടിക്കുകയായിരുന്നു. കുഞ്ഞിന്റെ താടിയെല്ലിന് പൊട്ടലേറ്റു.
കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ സുജിയെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സ്ഥിരം പ്രശ്നക്കാരനായ ഷിനുവിനെതിരേ പോലീസ് വധശ്രമം, ഗാർഹിക പീഡന നിരോധന നിയമം, ബാല നീതിനിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ക്രൂര മർദനം: പിതാവ് അറസ്റ്റിൽ
12:36 AM Dec 03, 2022 | Deepika.com