തൃശൂർ: വിഴിഞ്ഞം സംഭവത്തിൽ തീവ്രസ്വഭാവമുള്ള സംഘടനകളുടെ ഇടപെടൽ പരിശോധിക്കുമെന്നു ഡിജിപി അനിൽകാന്ത്. വിഴിഞ്ഞം ആക്രമണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നു പരിശോധിക്കും.
പോലീസിനെതിരേ ആക്രമണം നടത്തുന്നവരെ കണ്ടെത്താൻ തെളിവുകൾ ശേഖരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് പക്വതയോടെ ഇടപെട്ടു. അലംഭാവം ഉണ്ടായിട്ടില്ല. കേസിൽ തുടർനടപടികൾ ഉണ്ടാകും. ഇതു സംബന്ധിച്ച അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കും. കുറ്റക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും ഡിജിപി പറഞ്ഞു.
വിഴിഞ്ഞം സംഭവത്തിൽ തീവ്രസ്വഭാവമുള്ള സംഘടനകളുടെ ഇടപെടൽ പരിശോധിക്കും: ഡിജിപി
01:03 AM Dec 02, 2022 | Deepika.com