കൊച്ചി: നാളികേര വികസന ബോര്‍ഡ് തെങ്ങുകയറ്റ തൊഴിലാളികള്‍ക്കു കേര സുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി തുടങ്ങി. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുന്നത്. അഞ്ചുലക്ഷം വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതാണു പദ്ധതി.
375 രൂപയാണു വാര്‍ഷിക പ്രീമിയം. ഇതില്‍ 281 രൂപ നാളികേര വികസന ബോര്‍ഡ് നല്‍കും. വിശദവിവരങ്ങള്‍ക്ക് 0484-2377266 എന്ന നമ്പറില്‍ വിളിക്കണം.
തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ്
01:03 AM Dec 02, 2022 | Deepika.com