തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കൊച്ചച്ഛനെ ജീവിതകാലം മുഴുവൻ കഠിനതടവിനു ശിക്ഷിച്ചു. വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിനതടവാണു വിധിച്ചത്.
കഠിനതടവു കൂടാതെ 1,50,000 രൂപ പിഴയും വിധിച്ചു. പിഴത്തുകയിൽ ഒരു ലക്ഷം രൂപ അതിജീവിതയായ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നൽകുവാനും കൂടാതെ വിക്ടിം കോന്പൻസേഷൻ ഫണ്ടിൽ നിന്നും അർഹമായ നഷ്ടപരിഹാരം നൽകുവാനും വിധിയിൽ പറയുന്നു. തിരുവനന്തപുരം സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതി ജഡ്ജി എം.പി. ഷിബുവിന്റേതാണ് ഉത്തരവ്.
പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവിനു മരണം വരെ കഠിനതടവ്
01:03 AM Dec 02, 2022 | Deepika.com