തിരുവനന്തപുരം: 2019-20, 2020-21 വർഷങ്ങളിൽ ഇ-ഗവേണൻസ് വഴി ഭരണരംഗത്ത് മികവ് തെളിയിച്ച സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. 10 ഇ-ഗവേണൻസ് വിഭാഗങ്ങൾക്കാണ് പുരസ്കാരം.
കോവിഡ് മഹാമാരിയുടെ തീവ്രത കുറയ്ക്കുന്നതിന് നടത്തിയ ഐടി. ഇടപെടലുകൾ പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി.
ഇ-സിറ്റിസൺ സർവീസ് ഡെലിവറി വിഭാഗത്തിനുള്ള ഒന്നാം സ്ഥാനം തിരുവനന്തപുരം നഗരസഭയും കേരള ഹൈക്കോടതിയും പങ്കിട്ടു. തിരുവനന്തപുരം നഗരസഭയുടെ, ഐടി സഹായത്തോടെ നടപ്പിലാക്കിയ, ജലവിതരണ ടാങ്കർ നിയന്ത്രണ സംവിധാനമാണ് ഒന്നാം സ്ഥാനത്തിനർഹമായത്.
ഇ-ഗവേണൻസ് അവാർഡുകൾ പ്രഖ്യാപിച്ചു
01:03 AM Dec 02, 2022 | Deepika.com