കൊച്ചി: കേരള സര്‍ക്കാര്‍ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ചർച്ചകളിൽ എല്ലാ വിഭാഗം അധ്യാപകസംഘടനകളെയും ഉള്‍പ്പെടുത്തണമെന്നു കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഏറ്റവും അനുയോജ്യമായ പാഠ്യപദ്ധതി രൂപീകരണത്തിനായി ശ്രമിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് അധികൃതർ മനസിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എറണാകുളം പിഒസിയില്‍ ചേര്‍ന്ന യോഗം കെസിബിസി ഡപ്യൂട്ടി ഡയറക്ടര്‍ ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.ആന്റണി അറയ്ക്കല്‍, ജനറല്‍ സെക്രട്ടറി സി.ടി. വര്‍ഗീസ്, ട്രഷറര്‍ മാത്യു ജോസഫ് , ഭാരവാഹികളായ എം.റോബിന് , സിന്നി ജോര്‍ജ്, ജി. ബിജു, എലിസബത്ത് ലിസി എന്നിവര്‍ പ്രസംഗിച്ചു.
പാഠ്യപദ്ധതി പരിഷ്കരണത്തില്‍ എല്ലാ അധ്യാപക സംഘടനകളെയും ഉള്‍പ്പെടുത്തണം: ടീച്ചേഴ്സ് ഗില്‍ഡ്
01:03 AM Dec 02, 2022 | Deepika.com