കോഴിക്കോട്: വിഴിഞ്ഞത്ത് സമരക്കാരുടെ പ്രകോപനമുണ്ടായിട്ടും പോലീസ് പക്വതയോടെ പെരുമാറിയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തുറമുഖ വിഷയത്തില്‍ കോടതിയുടെ തീരുമാനപ്രകാരമേ മുന്നോട്ടു പോകാനാകൂ എന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
കുറ്റം ചെയ്യുന്നവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. വര്‍ഗീയമായ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചാല്‍ മുഖം നോക്കാതെ നടപടിയുണ്ടാകും. അടിച്ചമര്‍ത്തല്‍ നയം സര്‍ക്കാരിനില്ല. തുറമുഖനിര്മാണത്തിൽനിന്നു സര്‍ക്കാര്‍ പിന്നിട്ടുപോകില്ല- മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞത്ത് പോലീസ് പെരുമാറിയത് പക്വതയോടെ: മന്ത്രി ദേവര്‍കോവില്‍
01:03 AM Dec 02, 2022 | Deepika.com