കോട്ടയം: വിഴിഞ്ഞത്ത് ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരാണെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന്.
സംഭവത്തെ വര്‍ഗീയവത്കരിക്കാനും സമരക്കാരെ ഭീകരരായി ചിത്രീകരിക്കാനും ചില മന്ത്രിമാരുള്‍പ്പെടെ ശ്രമിക്കുന്നത് നാട്ടിലെ മതേതരത്വം തകര്‍ക്കാന്‍ മാത്രമേ ഇതുപകരിക്കു.
തീരദേശവാസികള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ലഭിച്ച ഉറപ്പു പാലിക്കപ്പെടാതെയായതോടെയാണ് സമരത്തിനിറങ്ങേണ്ടി വന്നത്. അത് പക്വതയോടെയും ആത്മസംയമനത്തോടെയും നേരിടുന്നതിനു പകരം കോര്‍പറേറ്റുകള്‍ക്കു വേണ്ടി സമരക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതാണ് പ്രശ്നത്തിനു കാരണം.
സമരം നിയന്ത്രണം വിട്ടുപോകാതെ നോക്കാനുള്ള ചുമതല സര്‍ക്കാരിനും സമരനേതാക്കള്‍ക്കും ഉണ്ടെന്നും, സര്‍ക്കാര്‍ ഈഗോ കൈവെടിഞ്ഞു പ്രശ്നത്തിനു പരിഹാരം കാണണമെന്നും ഉണ്ണിയാടന് പറഞ്ഞു.
വിഴിഞ്ഞത്തെ നരനായാട്ടും സര്‍ക്കാരിന്റെ ഈഗോയും അവസാനിപ്പിക്കണം: തോമസ് ഉണ്ണിയാടന്
01:03 AM Dec 02, 2022 | Deepika.com