തിരുവനന്തപുരം: വിഴിഞ്ഞത്ത് ആർച്ച്ബിഷപ്പിനെ ഉൾപ്പെടെ പ്രതിയാക്കി കൂടുതൽ കേസുകൾ എടുക്കുന്നത് മനപൂർവം ആണെന്നും അതിനു പിന്നിൽ വലിയ ദുരുദ്ദേശ്യമുണ്ടെന്നും കേരള കോണ്ഗ്രസ് വർക്കിംഗ് ചെയർമാനും മുൻകേന്ദ്രമന്ത്രിയുമായ പി.സി. തോമസ്.
മതസ്പർധ ഉണ്ടാക്കുന്ന ഈ ശൈലിയിൽ നിന്നു മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറില്ലെങ്കിൽ രൂക്ഷമായ പ്രതിസന്ധി ഉണ്ടാകുമെന്ന് ഇടതുപക്ഷ മുന്നണി എങ്കിലും മനസിലാക്കണം. മുന്നണിയിലെ ഘടകകക്ഷിയായ കേരള കോണ്ഗ്രസ്-എം ഇതിനെതിരു പറഞ്ഞിട്ടും അവരെ ഗൗനിക്കാതെ മുന്നോട്ടുപോകുന്നത് അവർ കാണുന്നില്ലേ എന്നു തോമസ് ചോദിച്ചു.
ആർച്ച്ബിഷപ്പിനെതിരേ വീണ്ടും കേസെടുക്കുന്നതിൽ ദുരുദ്ദേശ്യമെന്നു പി.സി. തോമസ്
01:03 AM Dec 02, 2022 | Deepika.com