തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന്റെ പേരിൽ മത്സ്യത്തൊഴിലാളികളെ അധിക്ഷേപിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ അത് അംഗീകരിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനർ എം.എം.ഹസൻ.
ഉപജീവനമാർഗവും വരുമാനവും നഷ്ടപ്പെട്ട് ജീവിക്കാനായി പോരാട്ടം നടത്തുന്നവരാണ് മത്സ്യത്തൊഴിലാളികൾ. അവരെ കലാപകാരികളും രാജ്യദ്രോഹികളുമായി ചിത്രീകരിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും.
സഭാവിശ്വാസികളുടെ വിഷയത്തിൽ ഇടപ്പെട്ടതിന്റെ പേരിൽ വൈദികർക്കെതിരെയും ആർച്ച് ബിഷപ്പിനെതിരെയും കേസെടുക്കുന്നത് പ്രതികാര നടപടിയാണ്.
മത്സ്യത്തൊഴിലാളികൾക്കെതിരെ പ്രകോപനപരമായ നിലപാട് സ്വീകരിക്കുന്നത് സർക്കാരാണെന്നും മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തി എത്രയും വേഗം പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും ഹസൻ ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികൾക്കെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപം അംഗീകരിക്കാനാവില്ല: യുഡിഎഫ് കണ്‍വീനർ
01:03 AM Dec 02, 2022 | Deepika.com