കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരനു പങ്കാളിത്തമുള്ള കമ്പനി നടത്തിയ അനധികൃത കെട്ടിട നിര്‍മാണം സംബന്ധിച്ച് വകുപ്പുതല റിപ്പോര്‍ട്ട് മാരിടൈം ബോര്‍ഡ് സിഇഒക്കു സമര്‍പ്പിച്ചു.ഇതേക്കുറിച്ച് അന്വേഷണം നടത്തുന്ന കൊല്ലം പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ സെജോയാണു റിപ്പോര്‍ട്ട് മാരിടൈം ബോര്‍ഡ് സിഇഒ ടി.പി. സലികുമാറിനു കൈമാറിയത്.
കോര്‍പറേഷന്റെയോ തീരദേശ പരിപാലന അഥോറിറ്റിയുടേയോ അനുമതിയില്ലാതെയാണു കടല്‍ത്തീരത്ത് കെ.കെ. പ്രദീപ് ആന്‍ഡ് പാര്‍ട്ണേഴ്സ് എന്ന സ്ഥാപനം നിര്‍മാണം നടത്തിയത്. തീരദേശപരിപാലന അഥോറിറ്റിയുടെ അനുമതി വാങ്ങാതെയുള്ള നിര്‍മാണം കോഴിക്കോട് കോര്പറേഷന് തടഞ്ഞതോടെയാണു തുറമുഖ വകുപ്പിന്റെ വഴിവിട്ട നീക്കങ്ങള്‍ പുറത്തുവന്നിരുന്നത്.
സൗത്ത് ബീച്ചിലെ തുറമുഖ വകുപ്പിന്റെ കെട്ടിടം 10 വര്‍ഷത്തേക്കു ചുളുവിലയ്ക്ക് പാട്ടത്തിനെടുത്താണു നിര്‍മാണം നടത്തിയത്. കെട്ടിടത്തിനു രണ്ടുലക്ഷം രൂപവരെ മാസ വാടക കിട്ടുമെന്നിരിക്കേ കെട്ടിടം വെറും 45,000 രൂപയ്ക്കാണു പാട്ടത്തിനു നല്‍കിയത്.
കരാര്‍ നല്കി ആറുമാസം പിന്നിടുമ്പോഴും ഒരു രൂപപോലും വാടക നല്‍കിയിട്ടില്ല. ടെന്‍ഡര്‍ പോലുംവിളിക്കാതെയും നടപടിക്രമങ്ങള്‍ ഒന്നുംതന്നെ പാലിക്കാതെയുമാണ് കെട്ടിടം പാട്ടത്തിനു നല്‍കിയിരുന്നത്.
ഷംസീറിന്റെ സഹോദരന് എ.എന്‍. ഷാഹിറിനു മാനേജ്മെന്റില്‍ പങ്കാളിത്തമുള്ളതാണു സ്ഥാപനം. സംഭവം വിവാദമായതിനെത്തുടര്‍ന്നാണു തുറമുഖ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.
സ്പീക്കറുടെ സഹോദരന്റെ സ്ഥാപനത്തിന്റെ അനധികൃത നിര്‍മാണം: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
01:03 AM Dec 02, 2022 | Deepika.com