തൃശൂർ: കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ കെത്രീഎ പതിനെട്ടാം വാർഷികം ആഘോഷിച്ചു.
കെത്രീഎ മുൻ സംസ്ഥാന പ്രസിഡന്റും ലയണ്‍സ് ഇന്റർനാഷണൽ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണറുമായ ജയിംസ് വളപ്പില ഉദ്ഘാടനം ചെയ്തു. കെത്രീഎ തൃശൂർ-പാലക്കാട് സോണ്‍ പ്രസിഡന്റ് പി.എം. മുകുന്ദൻ, സെക്രട്ടറി ജോസൻ തേറാട്ടിൽ, ട്രഷറർ ഉണ്ണികൃഷ്ണൻ, ജോസ് വള്ളൂർ, തോമസ് പാവറട്ടി, ദേവൻ നായർ, കബീർ, കൈലാസ്, ജെയ്സ് തോമസ്, മധു, ബിജു ബാലകൃഷ്ണൻ, ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.
കെത്രീഎ വാർഷികം ആഘോഷിച്ചു
11:50 PM Dec 01, 2022 | Deepika.com