കൊച്ചി: വിവിധ ക്രൈസ്തവ സഭകളിലെ വിശ്വാസികളുടെ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫ്രണ്ടിന്റെ (യുസിഎഫ്) ലോംഗ് മാര്‍ച്ചിന് എറണാകുളത്തു വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ജാഥാംഗങ്ങൾക്കു സ്വീകരണം നൽകി. വിവിധ ക്രൈസ്തവ സഭകളുടെ ഒരുമയോടെയുള്ള മുന്നേറ്റം അഭിനന്ദനീയമാണെന്നു കർദിനാൾ പറഞ്ഞു. കൂരിയയിലെ വൈദികരും വിവിധ സഭകളിലെ പ്രേഷിതരും യുസി എഫ് ജില്ലാ നേതാക്കളും സ്വീകരണത്തിനെത്തി
യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫ്രണ്ട് ലോംഗ് മാര്‍ച്ചിന് സ്വീകരണം നൽകി
11:50 PM Dec 01, 2022 | Deepika.com