കോട്ടയം: റബറുത്പാദകസംഘങ്ങളുടെ നവീകരണം യുവജനപങ്കാളിത്തത്തോടെ എന്ന വിഷയത്തില്‍ റബര്‍ ബോര്‍ഡ് നടത്തുന്ന തീവ്രപ്രചാരണപരിപാടിയുടെ ഉദ്ഘാടനം ഇന്നുനടക്കും.
രാവിലെ 10നു റബര്‍ ബോര്‍ഡ് ഹെഡ് ഓഫീസില്‍ റബര്‍ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന് ഉദ്ഘാടനം ചെയ്യും. താത്പര്യമുള്ളവര്‍ക്ക് റബര്‍ബോര്‍ഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പരിപാടിയില്‍ പങ്കെടുക്കാം.
ഇന്നു മുതല്‍ 2023 ഫെബ്രുവരി 28 വരെയുള്ള കാലയളവില്‍ രണ്ടു ഘട്ടങ്ങളായിട്ടായിരിക്കും കര്ഷകസമ്പര്ക്കപരിപാടി നടത്തുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ റബര്കൃഷിമേഖലകളിലായി ആയിരം യോഗങ്ങളിലൂടെ ഇരുപതിനായിരത്തിലധികം കര്‍ഷകരെ നേരിട്ട് കാണുന്നതിനാണ് ബോര്‍ഡ് ഉദ്ദേശിക്കുന്നത്.
റബർ ബോർഡ് തീവ്രപ്രചാരണ പരിപാടി
11:50 PM Dec 01, 2022 | Deepika.com