തിരുവനന്തപുരം: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ജില്ലയിലെ തിരൂരിൽ നടക്കും.
നാളെ നടക്കുന്ന സംസ്ഥാന തല ഉദ്ഘാടനത്തിൽ ഭിന്നശേഷി പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്നു മന്ത്രി ആർ. ബിന്ദു അറിയിച്ചു. തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി. വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും. ഇ. ടി. മുഹമ്മദ് ബഷീർ എംപി ചടങ്ങിൽ വിശിഷ്ടാതിഥിയായിരിക്കും.
ഭിന്നശേഷിദിന സംസ്ഥാനതല ഉദ്ഘാടനം തിരൂരിൽ
11:50 PM Dec 01, 2022 | Deepika.com