കൊച്ചി: വിഴിഞ്ഞം മത്സ്യത്തൊഴിലാളി പ്രക്ഷോഭം അടിച്ചമർത്താനുള്ള സർക്കാരിന്റെ നീക്കം അധാർമികവും ജനാധിപത്യ വിരുദ്ധവുമെന്ന് വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമര ഐക്യദാർഢ്യ സമിതി.
ഡിസംബർ 11 ന് ശംഖുമുഖം കടൽതീരത്ത് മത്സ്യത്തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സമരസംഗമം സംഘടിപ്പിക്കും.അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമായി കഴിഞ്ഞ 130ലേറെ ദിവസമായി സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികൾ രാജ്യദ്രോഹികളാണെന്ന് ചിത്രീകരിക്കുന്ന സർക്കാരിന്റെയും മന്ത്രിമാരുടെയും നടപടി അപലപനീയമാണ്. വർഗീയ ശക്തികളോടു കൂട്ടു ചേർന്ന് സമരം തകർക്കാനുള്ള അവിഹിത മാർഗങ്ങളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഐക്യദാർഢ്യ സമിതി ആരോപിച്ചു.
അഡ്വ. ജോണ് ജോസഫ് അധ്യക്ഷത വഹിച്ചു. ജോസഫ് ജൂഡ്, എൻ. സുബ്രഹ്മണ്യൻ, അഡ്വ. ബിനോയി തോമസ്, ഡോ. സജിത, ജോണ് പെരുവന്താനം, ഫാ. ലാബറിൻ യേശുദാസ് എന്നിവർ പ്രസംഗിച്ചു.
ശംഖുമുഖത്ത് 11ന് സമരസംഗമം
11:50 PM Dec 01, 2022 | Deepika.com