കൊച്ചി: വിസിമാരെ പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ നോട്ടീസ് നല്‍കിയതിനെതിരേ സംസ്ഥാനത്തെ എട്ടു സര്‍വകലാശാലകളിലെ വിസിമാര്‍ നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി ഈ മാസം ഒമ്പതിനു പരിഗണിക്കാനായി മാറ്റി. പത്തു വിസിമാരാണ് ഹര്‍ജി നല്‍കിയിരുന്നത്. ഇവരില്‍ കേരള സര്‍വകലാശാല വിസിയുടെ കാലാവധി കഴിഞ്ഞു.
ഫിഷറീസ് സര്‍വകലാശാല വിസി ഡോ. കെ. റിജി ജോണിന്റെ നിയമനം ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ശേഷിച്ച വിസി മാര്‍ക്ക് ഹര്‍ജികളില്‍ തീര്‍പ്പുണ്ടാകുന്നതുവരെ തുടരാമെന്ന് സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവ് നല്‍കിയിരുന്നു. ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കുന്നത്.
എട്ട് വിസിമാരുടെ ഹര്‍ജികൾ പരിഗണിക്കുന്നതു മാറ്റി
01:10 AM Dec 01, 2022 | Deepika.com