കോട്ടയം: രാഷ്ട്രദീപിക സായാഹ്ന ദിനപത്രത്തിന്റെ 30-ാം വാര്‍ഷികാഘോഷം കോട്ടയത്തു നടന്നു. കോടിമത വിന്‍സര്‍ കാസില്‍ ഹോട്ടലിലായിരുന്നു ആഘോഷ പരിപാടികള്‍. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേലിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്തു.
വാര്‍ത്തയില്‍ എപ്പോഴും വിശ്വാസ്യത ഉറപ്പു വരുത്താന്‍ രാഷ്ട്രദീപികയ്ക്ക് കഴിയുന്നതായി ജോസ് കെ.മാണി പറഞ്ഞു. സോഷ്യല്‍ മീഡിയായുടെ അതിപ്രസരത്തില്‍ എല്ലാവരും എഡിറ്ററും ജേര്‍ണലിസ്റ്റുകളും ആകുമ്പോള്‍ രാഷ്ട്രദീപിക ശരിയായ വീക്ഷണം പ്രചരിപ്പിച്ച് വ്യക്തിത്വം നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.
എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മാണി സി. കാപ്പന്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി, ചലച്ചിത്രതാരം കലാഭവന്‍ പ്രജോദ് എന്നിവര്‍ പ്രസംഗിച്ചു. ദീപിക ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലില്‍ സ്വാഗതവും ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് കെ.സി. തോമസ് കൃതജ്ഞതയും പറഞ്ഞു.
രാഷ്ട്രദീപിക വാർഷികവും അവാർഡ് ദാനവും
01:10 AM Dec 01, 2022 | Deepika.com